എന്റെ പ്രണയം
ആദ്യമായ് ഞാന്‍ അവളെ കാണുന്നത് ഒരു റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ്. തെറ്റിദ്ധരിക്കേണ്ട ക്യാമ്പില്‍ നമുക്ക് റോളൊന്നുമില്ല ശുദ്ധ വായനോട്ടം മാത്രം. അപ്പോള്‍ അവള് ഒരു പത്താം ക്ലാസ് കാരി ആയിരുന്നു, എന്റെ ആത്മാര്‍ത്ഥ സുചുരുതിന്റെ വീട്ടിലായിരുന്നു ക്യാമ്പ്. വളരെ വിജയകരമായ് തിരിഞ്ഞു കളിയും മടിച്കുതും ആയി നടക്കുന്ന കാലം ആദ്യ കാഴ്ചയിലെ അവളെ ഇഷ്ടമായ് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവനു പുച്ഛം. പുതിയതായ് ട്രൂപില്‍ വന്ന പാട്ടുകരിയ അവള് നിനക്ക്പറ്റുന്നത് വല്ലതും നോകിയപോരെ ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല പക്ഷെ അവള് മനസ്സില്‍ കയറി. പിന്നെ തമ്മില്‍ കാണുന്നത് മൂന്ന് വര്‍ഷത്തിനു ശേഷം ബോംബയില്‍ വച്ചാണ്. അപ്പോഴേക്കും അരി വാങ്ങാന്‍ വേണ്ടി മാത്രം അല്ലാതെ സന്തോഷത്തോടെയല്ല ഒരു ജോലി സമ്പാദിച്ചിരുന്നു. അവള് ഒരു ഗാനമെലയ്കായ് വന്നതായിരുന്നു. എല്ലവരും നമ്മുടെ സ്വന്ത്തം ആളുകള്‍ അത് കാരണം അവളെയും പരിചയപ്പെട്ടു. ബോംബെ അവരെ സംബന്ധിച്ചിടത്തോളം ഒരു ബാലി കേറ മല ആയിരുന്നു. എന്തിനും ഏതിനും എന്റെ സഹായം കുടയെ തീരു എന്നാഅവസ്ഥ. അങ്ങിനെയാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. രണ്ടായിരത്തി മൂന്ന് മാര്‍ച്ചില്‍ ആണെന്ന് തോന്നുന്നു. പിന്നെ ഒരുപാട് പ്രോഗ്രമുകല്കായി അവള് വന്നു.ഞങ്ങള്‍ വളരെ നല്ല സുഹൃതുച്കലുംയി. പിന്നെ ഒരു കണ്ടു മുട്ടല്‍ കൂടെ എന്നെ പണ്ടാരമാടകാന് വേണ്ടി ഒരു കുടിക്കാഴ്ച ആയിരുന്നു അത്. ഏടന്റെ കല്യാണത്തിന് നാട്ടില്‍ ചെന്നതായിരുന്നു ഞാന്‍. ഫുള്‍ ജാടയില്‍ പള്ളിയില്‍ നില്കുംബോളാണ് പുറകില്‍ നിന്നും ഒരു വിളി വന്നത് എട്ടാന്നു . ഞാന്‍ തിരിഞ്ഞു നോകി നോകുമ്പോള്‍ അതവളായിരുന്നു. അവളെ കണ്ടതോടെ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണി പിടിച്ച പിള്ളേരുടെ അവസ്ഥയിലായി ഞാന്‍ അങ്ങിനെ അവള് വീണ്ടും തുടങ്ങി ശല്ല്യം. മാത്രമല്ല വിവാഹ റിസപ്ഷനില്‍ അവളുടെയും ട്രൂപിന്റെയും പ്രോഗ്രാമും ഉണ്ടായിരുന്നു. ഒരു പാടു പാടുന്നതിനു മുന്‍പേ അവള് എന്നോട് പറഞ്ഞു ഈ പാടു സ്പെഷ്യല്ലി ഏട്ടന് വേണ്ടി ആണ് എന്ന്. ആ പാടു കുടി കേട്ടതോടെ ഞാന്‍ തളര്‍ന്നു. കളഭം തരാം ഭഗവനേന് മനസും തരാം എന്ന് പാടി എന്നെ ഒരു നോട്ടവും,ഇത്രയുമായപ്പോള്‍ പിന്നെ എന്റെ കണ്ട്രോള് പോയി. അവസാനം ഞാന്‍ തുറഞ്ഞു പറഞ്ഞു ഒരു പാട് കാലമി ഞാന്‍ തന്നെ ഇഷ്ടപ്പെടുന്നു എന്ന്, അവളുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ആയി പോയി ആ കാപാലിക പറയുവാ എന്തെ ഇത്ര കാലം ഇത് പറയാതിരുന്നത് ഇതര കാലമേ ഞാന്‍ ee oru വാക് കേള്‍ക്കാന്‍ കൊതിക്കുന്നു. എന്റെ ദൈവമേ അത് കെട എന്റെ അവസ്ഥ പറഞ്ഞാല്‍ ചിക്കന്‍ ബിരിയാണി കിട്ടിയ സോമാലിയയിലെ പിള്ളേരുടെ അവസ്ഥ എങ്ങനെയാകും അതിലും ഒട്ടും മോശമല്ലായിരുന്നു. പിന്നെ അന്ന് ഞാന്‍ എന്തവസ്ഥയില്‍ ആയിരുന്നു എന്നെനിക്കു തന്നെ അറിയില്ല. അതിനു നാല് ദിവസങ്ങല്ക് ശേഷം എന്റെ മടക്കയാത്ര പിന്നെ നീണ്ട കാത്തിരിപ്പും. ആറു മാസങ്ങല്ക് ശേഷം അവള് വീണ്ടും വന്നു ബോംബയില്‍. ഇറാഖിലെക് നോക്കുന്ന ജോര്‍ജ് ബുഷിനെ പോലെയായിരുന്നു ഇത്തവണ ഞാന്‍ അവളെ നോകിയത് ഒരു തരം അധികാരത്തോടെ. തിരിച്ചുള്ള നോടത്തിലാണ് പാവം നമ്മള് ആണുങ്ങള് തന്കര്ന്നു പോകുക കണ്ണ്ാകള് പതുക്കെ ചിമ്മി ചിമ്മി നാണിച്ചു നേരെ നോകാതെ ഒരു കള്ള നോട്ടം. ഞാനും തകര്‍ന്നു. കൂടെ അച്ഛനും ഉണ്ടായിരുന്നു ദുഷ്ടന് എന്തിനാ ഇയാളെ കെട്ടിയെടുത്തത് ഇവിടെ ഞാന്‍ ഇല്ലേ മോളെ നോക്കാന്‍ എന്ന് മനസ്സില്‍ പറഞ്ഞു അവള് അയാളെ പരിചയപ്പെടുത്തി തന്നു അന്ന് തന്നെ അയാളെ കൊണ്ട് പോയി നല്ല പോലെ കള്ള് കുടിപ്പിച്ചു. അങ്ങേരുടെ മുന്പില് നല്ല കുട്ടി ആകുവാന്‍ വേണ്ടി നമ്മല്കിതിന്റെ manam പിടിക്കില്ല എന്നൊരു ഡയലോഗും വിട്ടു വായില്‍ വെള്ളവും ഒലിപ്പിച്ച് നോകി ഇരുന്നു.(മണം പിടിക്കില്ല പോലും പണ്ടൊരിക്കല്‍ നാട്ടില്‍ ലീവിന് വന്നപ്പോള്‍ സല്സയുടെ ബോട്ടിലില്‍ അമ്മ എല്ളെന്ന ഒഴിച്ച് വച്ചത് കണ്ടപ്പോള്‍ ഇതിന്നലെ തന്തപ്പടി അടിച്ചതിന്റെ ബാകി ആകുമെന്ന് കരുതി ആരും കാണാതെ അരയില്‍ താഴ്ത്തി പുഴ വക്കതെതിയപ്പോളാണ് സത്യം അറിഞ്ഞത് നോകുമ്പോള്‍ പുറകില്‍ നിന്നും ഒരു കൂവലും ചിരിയും ഉടമസ്ഥനെ മനസിലായി നമ്മുടെ ഏട്ടന് തന്നെ അവന് അത് രാവിലെ ഒന്ന് ചെക്കു ചെയ്തു ചമ്മിയതയിരുന്നു ) അത്രയും നല്ല എനിക്കാണ് ഇതിന്റെ മണം പിടിക്കില്ല എന്ന് പറഞ്ഞത് ഇത് കേട്ടതും അവളുടെ തന്ത ഫ്ലാറ്റ് അയാള്‍ പറയുവാ വല്ലപ്പോഴും കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന്
ചിരിചു കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു ഒന്ന് തന്റെ മോളെ കെട്ടട്ടെ എന്നിട്ട് നമുക്ക് ഒരുമിച്ചടിക്കാം. ആ ഒരാഴ്ച അങ്ങിനെ വളരെ മനോഹരമായി കടന്നു പോയി ചില പ്രണയ കുസൃതികളും മറ്റുമായി അത് ഞാന്‍ സെന്‍സര്‍ ചെയ്യാം. അത് പ്രനയിച്ചവര്ക് മനസിലാവും.അവര്‍ തിരിച്ചു പോകുന്ന ദിവസം വന്നു കാഴ്ചയില്‍ തന്നെ അവള് നല്ല സന്കടത്തില് ആയിരുന്നു. പിന്നെ രണ്ടു മാസം കഴിഞ്ഞാല്‍ ക്രിസ്തുമസ് ആണല്ലോ അതിനു ഞാന്‍ നാട്ടില്‍ വരം എന്ന് പറഞ്ഞു പിരിഞ്ഞു. അങ്ങിനെ ഞാന്‍ വീണ്ടും നാട്ടിലെത്തി ഒരു പാട് കാലം കഴിഞ്ഞു വരുന്നത് പോലെ തോന്നി ഒരാള്‍ നമ്മളെ കാത്തിരിക്കുന്നതിന്റെ ത്രില്‍ വേറെയും പല തതവണ നാട്ടില്‍ വച്ച് കണ്ടു പക്ഷെ അപ്പോളെല്ലാം രണങ ബോധമില്ലാത്ത കോമാളിയായി ആ തന്ത ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദിവസം ഞങ്ങള്‍ ഒപ്പിച്ചെടുത്തു. ഞാന്ന്ങള് മാത്രമായ ഒരു ദിവസം. വീണ്ടും മടക്കയാത്രയ്കുള്ള സമയം ഇതവന് ഡല്‍ഹി ബ്രന്ചിലെച്കയിരുന്നു. വീണ്ടും ഫോനിലുടെ മാത്രമുള്ള പ്രണയം. അതിനിടയില്‍ എന്നെ കൊണ്ട് പോകാന്‍ ഒരാള്‍ വന്നു പോത്തിന്റെ പുറത്തു ഗദയും പിടിച്ചു ഒരു ആക്സിടെന്റ്നിന്റെ രൂപത്തില്‍ നമ്മള് അങ്ങേരെ കാര്യം പറഞ്ഞു മനസിലാക്കി ഇരുപത്തി അഞ്ചു വയസേ ആയുള്ളൂ ഇത് വരെ കന്യകന. പിന്നെ എന്നെയെങ്ങനും കൊണ്ട് പോകാനാണ് പരിപാടി എങ്കില്‍ തന്റെ പെണ്മക്കളെ വഴിനടക്കാന്‍ സമ്മതിക്കില്ല. ആ ഭീഷണിയില്‍ അയാള്‍ വീണു കാലനയാലും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഒന്ന് പേടിക്കും. അങ്ങനെ ഞങ്ങള്‍ കോമ്പ്രമൈസ്ആയി, അങ്ങിനെ വീണ്ടും ജീവിതത്തിലേക്ക് പക്ഷെ ഒരു പത്തു ദിവസത്തോളം സംസാരിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇതെല്ലം നമ്മുടെ നാട്ടില്‍ കാത്തിരിക്കുന്ന കാമുകി അറിഞ്ഞു. അവള് കരുതി ഇനി എന്നെ ഒന്നിനും കൊള്ളില്ല എന്ന്. തുടര്ചികിത്സച്കായി നാട്ടില്‍ വന്നപ്പോളാണ് അറിയുന്നത് കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക കൊത്തി കൊണ്ട് പോയ കാര്യം അറിയുന്നത്. എന്നാല്‍ ആ കാക്കയെ കണ്ടിട്ട് തന്നെ ബാകി കാര്യം എന്ന് കരുതി ചെന്നു. ദൈവമേ ഒരു യെമന്ടന് ഇത് കാക്കയല്ല അറ്റ്ലീസ്റ്റ് ഒരു പരുന്തെന്നെങ്കിലും വിളിക്കണം.സ്വന്തം ആരോഗ്യ സ്ഥിതി ഓര്‍ത്തു ഒന്നും മിണ്ടാതെ തിരിച്ചു പോന്നു. അങ്ങിനെ എന്റെ ആദ്യ പ്രണയത്തിന്റെ മനോഹരമായ അന്ത്യം.
(തമാശ പോലെ പറഞ്ഞെന്കിലും എനെറെ ജീവിതത്തില്‍ എന്നെ ഇത് പോലെ കരയിപ്പിച്ച ഒരു സംഭവം വേറെ ഇല്ല ഇനി ഉണ്ടാകും എന്നും തോന്നുന്നില്ല ഇതെല്ലം വേദന മറക്കാന്‍ ഒരു മരുന്നല്ലേ ഈ ഒരു സംഭവത്തിനു ശേഷം എന്റെ നാട്ടില്‍ പോകുന്നത് പോലും കുറച്ചു അത് കാരണം വീടുകരോട് പോലും പിണങ്ങേണ്ടി വന്നു )
Subscribe to:
Comments (Atom)
